സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ വിലക്ക്; നിയന്ത്രണം മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചു
തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു.മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്. വകുപ്പുകളില്‍ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കുംപ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു.
പുതിയ സർക്കാർ അധികാരമേറ്റതു മുതൽ പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയത്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കിൽ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോൺ കോൾ വഴിയോ മാത്രമേ ഈ സമയത്തും ആളുകൾക്ക് അകത്ത് കടക്കാൻ സാധിക്കൂ. ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ മാധ്യമങ്ങളെയും തടയുന്നത്.
