Latestകേരളം

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ കേരള നിയമസഭയിലുണ്ടാകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്‌സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നത്.