സൗദിയില്‍ ശക്തമായ കാറ്റിലും മഴയിലും ടെന്റ് തകര്‍ന്നു വീണ് ഇന്ത്യാക്കാരന്‍ മരിച്ചു
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ ബാതിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെന്റ് തകര്‍ന്നു വീണ് ഇന്ത്യാക്കാരന്‍ മരിച്ചു.ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുല്‍ മൊയ്ദീന്‍ (44) ആണ് മരിച്ചത്. ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
ഉപട്ടണത്തില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമി മേഖലയില്‍ പെരുന്നാളിന് രണ്ട് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലും ഇദ്ദേഹം താമസിച്ചിരുന്ന ടെന്റ് തകര്‍ന്നു വീഴുകയായിരുന്നു.
അബ്ദുല്‍ മൊയ്ദീെന്റ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഹഫര്‍ അല്‍ ബാതിനില്‍ ഖബറടക്കി.
