Latestദേശീയം

തമിഴ്നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

ചെന്നൈ : തമിഴ്നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങള്‍ക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും.സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.

ബുധനാഴ്ചയ്ക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നാണ് ടിവികെ നിലപാട്.

വിജയ് ഉള്‍പ്പെടെ 99 നിയുക്ത ടിവികെ എംഎല്‍എമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്