Latestകേരളം

സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം;പ്രതി അറസ്റ്റിൽ

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സ്ഥാപനത്തിലെ കെയർ ടേക്കറായ പ്രതി മഹേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി 35 വയസുള്ള ശ്രീനാഥിനെ ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം സ്വദേശിയായ കെയര്‍ ടേക്കറെ പൊലീസ് പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി രാവിലെതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചോദ്യംചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെ വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മർദിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞു.

കൊടുങ്ങല്ലൂർ സ്വദേശിയായ ബോബി നഗരസഭയുടെ ലൈസൻസോട് കൂടി നടത്തുന്ന സ്ഥാപനമാണ്. വാടക കെട്ടിടത്തില്‍ ആണ് സ്കൂള്‍ പ്രവർത്തിച്ചിരുന്നത്.