Latestകേരളം

ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങൾ

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങൾ. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് 429 വിവാഹങ്ങളും, ആഗസ്റ്റ് 30 ന് 342 വിവാഹങ്ങളും, സെപ്റ്റംബർ 13 ന് 328 വിവാഹങ്ങളുമാണ് നടക്കുക. ഈ സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ് അറിയിച്ചു. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ.