Latestകേരളം

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരപരിക്ക്. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടില്‍ ആകാശ് (23), കോട്ടായി കരിയങ്കോട് സുദീപത്തില്‍ സുർജിത് (23) എന്നിവരാണ് മരിച്ചത്. കോട്ടായി പഴയ കല്ലേക്കാട് സ്വദേശി അശ്വിനെ (23) ഗുരുതരമായ പരുക്കുകളോടെ തൃശ്ശൂർ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി എഎല്‍പി സ്കൂളിനു സമീപത്ത് തിങ്കള്‍ പുലർച്ചെ ഒന്നിനാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കോട്ടായി കണ്ടത്താർകാവ് ദേശവേല കഴിഞ്ഞ് ആകാശിനെ വീട്ടില്‍ ആക്കാൻ ബൈക്കില്‍ പോവുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച്‌ തന്നെ രണ്ടുപേരുയെയും ജീവൻ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തുക്കളാണ് മൂന്നുപേരും. ഗള്‍ഫിലായിരുന്ന അശ്വിൻ ലീവില്‍ നാട്ടില്‍ വന്നതായിരുന്നു.

കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. സുർജിത്തിന്റെ സംസ്കാരം പിന്നീട് നടക്കും. പരേതനായ സുബ്രഹ്മണ്യന്റെയും ദീപയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ മകനാണ് മരണപ്പെട്ട സുർജിത്ത്.