കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ്
- താവക്കര റോഡിൽ നിന്നും വരുന്ന എല്ലാവിധ വാഹനങ്ങളും പുതിയ ബസ് സ്റ്റാന്റ് റോഡ്- എം ജി റോഡ് – ഫോർട്ട് റോഡ് വഴി വൺവേ ആയി മാത്രമേ മുനീശ്വരൻ കോവിൽ റോഡിലേക്ക് പ്രവേശിക്കാൻ പാടുള്ളു
2.റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തുള്ള കവാടം വഴി പുറത്തേക്ക് വരുന്ന വാഹനങ്ങൾ മുനീശ്വരൻ കോവിൽ-ഫോർട്ട് റോഡിലേക്ക് നേരിട്ട് കയറാതെ താവക്കര എം ജി റോഡ്- ഫോർട്ട് റോഡ് വഴി മാത്രമേ മുനീശ്വരൻ കോവിൽ റോഡിൽ പ്രവേശിക്കാൻ പാടുള്ളു
3.പ്രഭാത് ജംഗ്ഷൻ ഭാഗത്തുനിന്നും ബാങ്ക് റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ ഫോർട്ട് റോഡ് വഴിയുള്ള വൺവേയിലൂടെ പ്രവേശിക്കണം
