Latestകേരളം

ചെന്നൈ-മംഗളൂരു ഓണം ട്രെയിൻ 13 മുതൽ

കണ്ണൂർ: ഓണക്കാല തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

13ന് തുടങ്ങുന്ന മംഗളൂരു – ചെന്നൈ എഗ്‌മൂർ ട്രെയിൻ (06126) തിങ്കളാഴ്‌ചകളിൽ വൈകീട്ട് നാലിന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. രാവിലെ 10.55ന് ചെന്നൈയിൽ എത്തും.

വൈകിട്ട് 4.52 കാസർകോട്, 5.10 കാഞ്ഞങ്ങാട്, 5.33 പയ്യന്നൂർ, 6.07 കണ്ണൂർ, 6.30 തലശേരി എന്നിങ്ങനെയാണ് സമയം.

തിരിച്ചുള്ള ട്രെയിൻ (06125) 14 മുതൽ ചൊവ്വാഴ്ചകളിൽ പകൽ രണ്ടിന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ബുധൻ രാവിലെ 4.40 തലശേരി, 5.07 കണ്ണൂർ, 5.40- പയ്യന്നൂർ, 6.28 കാഞ്ഞങ്ങാട്, 6.48 കാസർകോട്, 8.40 മംഗളൂരു എന്നിങ്ങനെയാണ് സമയം.