സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളില്‍ കോച്ചുകള്‍ താല്‍ക്കാലികമായി വര്‍ധിപ്പിച്ചു,
കേരളത്തില്‍ സർവീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഓരോ സ്ലീപ്പർ കോച്ചുകളാണ് അധികമായി അനുവദിച്ചത്.ചെന്നൈ സെൻട്രല്‍- തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെൻട്രല്‍ – ചെന്നൈ സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂർ-കൊല്ലം അനന്തപുരം എക്സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസ് (20636) ഒമ്ബത് മുതലും ചെന്നൈ സെൻട്രല്‍-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639) ആറുമതുല്‍ ആലപ്പുഴ-ചെന്നൈ സെൻട്രല്‍ ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകള്‍ വർധിപ്പിച്ചത്.
തിരുവനന്തപുരം സെൻട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന് (12076) , കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്സ്പ്രസ് (12075) ഏഴ് മുതല്‍ 11 വരെ ഒരു ചെയർകാറും അധികമായി അനുവദിച്ചു.
ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസ നടപടിയുമായി റെയില്‍വേ. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളില്‍ 116 അധിക കോച്ചുകള്‍ വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സർവീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ (എസ്ആർ) ഏറ്റവും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വർദ്ധിപ്പിച്ചു. ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്. നോർത്തേണ്‍ റെയില്‍വേ (എൻആർ) എട്ട് ട്രെയിനുകളില്‍ 3 എസി, ചെയർ കാർ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകള്‍ കൂട്ടിച്ചേർത്തു.
ഇന്ന് മുതല്‍ നടപ്പിലാക്കിയ ഈ നടപടികള്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന വടക്കൻ ഇടനാഴികളിലെ ലഭ്യത വർധിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. വെസ്റ്റേണ്‍ റെയില്‍വേ (WR) നാല് ട്രെയിനുകളില്‍ 3AC, 2AC കോച്ചുകള്‍ കൂട്ടിച്ചേർത്തു. ന്യൂഡല്‍ഹി, മുംബൈ, ലക്നൗ, ജമ്മു താവി, പട്ന, ഹൗറ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് കോച്ചുകള്‍ വർധിപ്പിച്ചു.
