റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലു വയസ്സുകാരി മരിച്ചു
തിരുവനന്തപുരം :മാതാവിനോടൊപ്പം വിവാഹത്തിനുപോയി ഓട്ടോറിക്ഷയില്‍ വീടിനുമുന്നില്‍ മടങ്ങിയെത്തിയ നാലു വയസ്സുകാരി അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ചു.പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലില്‍ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകള്‍ സനാ മെഹ്റിൻ(4) ആണ് മരിച്ചത്.
വീടിനു മുന്നില്‍ എത്തി റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു. ഒരാഴ്ച മുൻപാണ് പുതിയ വീട് പാലുകാച്ചി അങ്ങോട്ട് ഇവർ താമസംമാറിയത്. പാങ്ങോട് ഗവ. എല്‍.പി.എസിലെ എല്‍.കെ.ജി. വിദ്യാർഥിനിയായിരുന്നു സന.
