Latestകേരളം

കളിച്ചുകൊണ്ടിരുന്ന 11കാരന്റെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു

തിരുവനന്തപുരം: വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ മൊട്ടലുവിള ചാരുവിളവീട്ടില്‍ രാജുവിന്റേയും അഞ്ജുവിന്റേയും മൂത്ത മകന്‍ ശരണിനാണ് (11) വലത് കൈയിലെ മോതിര വിരലിന്റെ പകുതി ഭാഗം നഷ്ടമായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടോയില്‍ നിന്നു ഇറങ്ങിയ ശരണിന്റെ തുടയില്‍ നായ കടിച്ചു. നിലവിളിച്ച് നായയെ ആട്ടിപ്പായിക്കുന്നതിനിടെ മുന്നോട്ടു നീങ്ങിയ നായ തിരികെ വന്ന് കൈവിരലും കടിച്ചെടുക്കുകയായിരുന്നു. മുറിഞ്ഞു പോയ വിരല്‍ഭാഗം കണ്ടെത്താനായില്ല.