വതിയെയും കാമുകനെയും ഭർത്താവ് ഒരു ഹോട്ടലില്‍ മുറിയില്‍ നിന്നും പിടികൂടി;യുവതി ഹോട്ടലില്‍ നിന്നും ചാടി ജീവനൊടുക്കി
ഉത്തർപ്രദേശില്‍ യുവതി ഹോട്ടലില്‍ നിന്നും ചാടി ജീവനൊടുക്കി. ബാഗ്പത് ജില്ലയിലെ ബറാത്ത് പട്ടണത്തിലാണ് സംഭവം.യുവതിയെയും കാമുകനെയും ഭർത്താവ് ഒരു ഹോട്ടലില്‍ മുറിയില്‍ നിന്നും പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹോട്ടലിന്റെ ടെറസില്‍ നിന്നും താഴേയ്ക്ക് ചാടിയത്.
തിങ്കളാഴ്ച ബറാവുത് ടൗണിലെ ചപ്രൗലി റോഡിലുള്ള ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. യുവതി കാമുകനായ ശോഭിത്തിനൊപ്പം ഹോട്ടലില്‍ എത്തി. ഇതറിഞ്ഞ ഭർത്താവും ബന്ധുക്കളും സ്ഥലത്തെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു.ഭർത്താവിനെയും ബന്ധുക്കളെയും കണ്ട് പരിഭ്രാന്തയായ യുവതി ഏകദേശം 12 അടി ഉയരമുള്ള ഹോട്ടല്‍ മേല്‍ക്കൂരയില്‍ നിന്ന് ചാടുകയായിരുന്നു.
