അവിഹിതബന്ധം തടസ്സമായി; ഭർത്താവിനെ 3 മണിക്കൂർ ഷോക്കടിപ്പിച്ചുകൊന്നു, ഭാര്യയും അനിയത്തിയും പിടിയിൽ
ഉത്തർപ്രദേശിലെ മൊറാദാബാദില്‍ അവിഹിത ബന്ധം അറിഞ്ഞതിന്റെ പേരില്‍ ഭർത്താവിനെ മൂന്ന് മണിക്കൂറോളം ഇലക്‌ട്രിക് ഷോക്ക് ഏല്‍പ്പിച്ചും വിഷം നല്‍കിയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.മജ്ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പവന്റെ ഭാര്യ ആഞ്ചല്‍ (24), ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരെയാണ് മൊറാദാബാദ് പൊലീസ് പിടികൂടിയത്.
ആറുവർഷം മുൻപ് വിവാഹിതരായ പവനും ആഞ്ചലിനും മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ആഞ്ചലും അങ്കിതും തമ്മിലുള്ള അവിഹിത ബന്ധം പവൻ അറിഞ്ഞതിനെച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുകള്‍ നടന്നിരുന്നു.
ഇതേത്തുടർന്നാണ് ദിവസങ്ങള്‍ക്ക് മുൻപ് തന്നെ പ്രതികള്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയത്. ഇതിനായി ആഞ്ചല്‍ തന്റെ സഹോദരി ശിഖയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശിഖയുടെ കാമുകൻ അജയനെ കൂടി കൃത്യത്തില്‍ പങ്കാളിയാക്കുകയുമായിരുന്നു.
സംഭവദിവസം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ സംഘം ഇയാളെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മൂന്ന് മണിക്കൂറോളം ഇലക്‌ട്രിക് ഷോക്ക് ഏല്‍പ്പിക്കുകയുമായിരുന്നു.
പവൻ അവശനായതോടെ സംഘം ബലമായി വിഷം ഉള്ളില്‍ ചെന്നുവെന്ന് ഉറപ്പാക്കി മരണം നിശ്ചയിച്ചു. തുടർന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഗോവണിപ്പടിയില്‍നിന്ന് താഴേക്ക് തള്ളിയിടുകയും, പവൻ വിഷം കഴിച്ച് ഗോവണിയില്‍നിന്ന് വീണതാണെന്ന് അയല്‍വാസികളെ ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു.
എന്നാല്‍ പവന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പവൻ മൂന്ന് മാസം മുൻപ് സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തി.
അറസ്റ്റിലായ നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
