ബക്രീദ് തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ
കണ്ണൂർ: ബക്രീദ് തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് സ്പെഷ്യൽ അൺ റിസർവ്ഡ് ട്രെയിൻ അനുവദിച്ചു.
ബുധൻ വൈകിട്ട് ആറിന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ ഷൊർണൂർ ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06131) അർധരാത്രി 12.30ന് ഷൊർണൂരിലെത്തും.
അഞ്ച് സെക്കൻഡ് ക്ലാസ് ചെയർ കാർ, 13 സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് അടക്കം 21 കോച്ചുകൾ ഉണ്ടാകും.
