Latestകേരളം

ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരള സഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല.

ലോക കേരള സഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.ലോക കേരളസഭയുടെ ആറാമത് എഡിഷനായി പുതിയ സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ നിലവിലുള്ള ഓഫീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ക്കും, നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള അത്യാവശ്യ പരിപാടികള്‍ക്കും മാത്രമാണ് നിലവില്‍ തുക അനുവദിച്ചിട്ടുള്ളത്.

ഇതിനുപുറമേ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇത്തരത്തിലുള്ള വിവിധ പ്രവാസി ക്ഷേമ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു കൂടിയാണ് തുക നീക്കിവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.