അലര്‍ജി മൂലം ചുണ്ടുകള്‍ തടിച്ച് വീര്‍ത്തു, രണ്ട് വയസ്സുള്ള മകന് വയറിളക്കം’; വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് യുവതി
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി അവകാശപ്പെട്ട് യുവതി.തനിക്ക് കടുത്ത അലർജി ഉണ്ടായതായും രണ്ട് വയസ്സുള്ള മകന് ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെ തുടർന്ന് വയറിളക്കം അനുഭവപ്പെട്ടതായും അവർ അനുഭവം പങ്കുവെച്ചു. റാഞ്ചിയില്‍ നിന്നുള്ള ആയുഷി സിംഗ് എന്ന സ്ത്രീയാണ് ദുരനുഭവം പങ്കുവച്ചത്. വാരണാസിയില്‍ നിന്ന് ദിയോഘറിലേക്ക് പോവുകയായിരുന്ന സ്ത്രീ വന്ദേ ഭാരത് എക്സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായതായാണ് അവകാശപ്പെടുന്നത്
ഭക്ഷണത്തില്‍ നിന്നുള്ള അലർജി മൂലം ചുണ്ടുകള്‍ തടിച്ച് വീർത്തതിന്റെയും മെഡിക്കല്‍ റിപ്പോർട്ടുകളുടെയും ചിത്രങ്ങളും അവർ ഓണ്‍ലൈനില്‍ പങ്കുവച്ചു. യുവതിയുടെ കുറിപ്പ് വൈറലായെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരം തൃപ്തികരമാണെന്നായിരുന്നു ഐആർസിടിസിയുടെ മറുപടി. അതേസമയം സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യൻ ട്രെയിനുകളിലെ ശുചിത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ ശക്തമായി.
ഇതാദ്യമായല്ല വന്ദേ ഭാരതിലെ ഭക്ഷണത്തെ ചൊല്ലി പരാതി ഉയരുന്നത്. ഇനിന് മുമ്പും ഇത്തരം പരാതികള്‍ നിരവധി തവണ ഉയർന്നിരുന്നു
