Latestദേശീയം

വിജയ്‌ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റുകള്‍ നീക്കി ഇൻസ്റ്റഗ്രാം

ഡല്‍ഹി: ലോക‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിജയ്‌ക്കൊപ്പമുള്ള റീലും ചിത്രവും ബ്ലോക്ക് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.കേന്ദ്രസർക്കാർ ഇടപെട്ടതിനാലാണ് റീലും ചിത്രവും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്‌തതെന്നാണ് കോണ്‍ഗ്രസ് മുതിർന്ന നേതാക്കളുടെ ആരോപണം. എന്നാല്‍, ഇൻസ്റ്റഗ്രാമിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ടിവികെ നേതാവും നടനുമായ വിജയ് ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ഈ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ റീല്‍ 12 മില്യണ്‍ ആളുകള്‍ ഇതിന്റെ റീല്‍ കണ്ടുവെന്നാണ് വിവരം. രാഹുലും വിജയ്‌യും ഒന്നിച്ചുള്ള ചിത്രം 46 മില്യണ്‍ ആളുകള്‍ കണ്ടു. പിന്നാലെയാണ് ഇൻസ്റ്റഗ്രാം നീക്കം ചെയ്‌തത്. ഈ സംഭവം ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.