വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; പത്ത് പേര്‍ക്ക് പരിക്ക്, കുട്ടിയുടെ നില ഗുരുതരം
വയനാട് :കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം .മീനങ്ങാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയില്‍ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ഈ അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കാറുകളില്‍ ഉണ്ടായിരുന്ന പത്ത് യാത്രക്കാരെയും വയനാട് വിംസ് (WIMS) ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പതിനാറുവയസുള്ള വയസ്സുള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
