‘ഭാര്യയെ മൃഗത്തെപ്പോലെ കാണരുത്’അന്ത സ്സോടെ ജീവിക്കാൻ അവർക്ക് അവകാശമുണ്ട്; സുപ്രീംകോടതി
ഭാര്യയെ മൃഗത്തെ പ്പോലെ കാണരുതെന്നും അന്ത സ്സോടെ ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി.
ഗാർഹിക പീഡനക്കേസിൽ പ്രതിയായ ബിഹാർ സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെ പരാമർശം. പട്ന ഹൈക്കോടതി
ഹർജി തള്ളിയതിനെത്തുടർ ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. മദ്യപിച്ചെത്തി മർദിക്കുകയും ആക്രമിച്ച് പരിക്കേൽപ്പി ച്ചുവെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് ഭർത്താവിനെതിരേ കേസെടുത്തത്. ഭാര്യക്ക് അഭിമാനത്തോടും അന്തസ്സോടും കൂടി ജീ വിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അത് ഭർത്താവ് മന സ്സിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
