Latestകണ്ണൂര്‍

ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കും. കോർപറേഷൻ ഓഫീസിൽ യോഗം വിളിച്ചു ചേർത്തു

പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ ഓഫീസിൽ വിവിധ സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും, ബദൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന മേളകൾ ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുമെന്നും ഹരിത കേരള മിഷൻ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

ജനുവരി 1 മുതൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നതിന് യോഗം തീരുമാനിച്ചു.

ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം നടത്തും.
ഇതിനായി എല്ലാവരിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ അഡ്വ.ടി ഒ മോഹനൻ പറഞ്ഞു

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ പി ഇന്ദിര, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എസ്.ഷഹീദ, ഹെൽത്ത് സൂപ്പർവൈസർ പി വി രാഗേഷ്, മലിനീകരണ നിയന്ത്രണ ബോർഡ്
എൻവയർമെന്റ് എൻജിനീയർ അനിത കോയൻ,
ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ
ഇ.കെ സോമശേഖരൻ,
ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ സിറാജുദ്ദീൻ
തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, ചിക്കൻ വ്യാപാരി പ്രതിനിധികൾ, ബേക്കറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, മത്സ്യ വ്യാപാര പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.