വീണ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല,ആരോഗ്യപ്രശ്നങ്ങള്‍ എന്ന് അപേക്ഷയിൽ
കൊച്ചി.സിഎംആർഎല്‍-എക്സാലോജിക് കേസില്‍ വീണ ടി. നാളെ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല.ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇ.ഡിയോട് സാവകാശം തേടി ഇ-മെയില്‍ അയച്ചു. മറ്റൊരു ദിവസം അനുവദിക്കണമെന്നും ആവശ്യമറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിഎംആർഎല്‍-എക്സാലോജിക് കേസില്‍ വീണ തൈക്കണ്ടിയിലിന് ഇ.ഡി സമൻസ് നല്‍കിയത്. നാളെ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു വീണയ്ക്ക് നല്‍കിയ നിർദേശം. വീണയടക്കം ഒൻപത് പേർക്കാണ് ഇ.ഡി സമൻസ് അയച്ചത്.
