Latestകേരളം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പെട്ടെന്നുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ- മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത.

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇത് കേരളത്തിലെ വേനൽ മഴയെ സ്വാധീനിച്ചേക്കില്ല എന്നാണ് വിലയിരുത്തൽ.