Latestകേരളം

വളര്‍ത്തുനായയുടെ കടിയേറ്റ 42-കാരൻ മരിച്ചു; പേവിഷബാധയെന്ന് സംശയം

തൃപ്പൂണിത്തുറയില്‍ തമിഴ്നാട് സ്വദേശിയായ 42-കാരൻ പേവിഷബാധയേറ്റ് മരിച്ചതായി സംശയം. മാത്തൂർ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന വ്യക്തിക്കാണ് സ്വന്തം വളർത്തുനായയുടെ കടിയേറ്റത്.പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നവംബർ 7 നാണ് 42കാരനെ വളർത്തുനായ കടിച്ചത്. നായയ്‌ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് നായയെ കൊന്നിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് കുട്ടികള്‍ നായയുമായി അടുത്ത് ഇഴപകിയിരുന്നു. കുട്ടികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.