Latestകേരളം

വർക്കലയിലെ റിസോർട്ടില്‍ യുവാവ് മുങ്ങിമരിച്ചു

വർക്കലയിലെ റിസോർട്ടില്‍ യുവാവ് മുങ്ങിമരിച്ചു. കൊടൈക്കനാല്‍ സ്വദേശി ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്.വർക്കല തിരുവമ്ബാടിയിലെ റിസോർട്ടിലെ നീന്തല്‍ കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെയാണ് യുവാവ് അപകടത്തില്‍പെട്ടത്.

മുപ്പത് അംഗ വിനോദയാത്ര സംഘത്തോടൊപ്പമാണ് ദാവൂദ് ഇബ്രാഹിം ബീച്ച്‌ റിസോർട്ടില്‍ എത്തിയത്. നീന്തുന്നതിനിടെ അപസ്‌മാര ബാധിതനായി മുങ്ങിതാഴ്ന്നതാകാം എന്നാണ് നിഗമനം.