പാലത്തായി പോക്‌സോ കേസ്: പ്രതി കെ. പത്മരാജന് ജീവപര്യന്തം
പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശേരി അതിവേഗ പോക്‌സോ കോടതി.മരണം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2020 ഫെബ്രുവരിയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് അതിവേഗ പോക്‌സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.പത്മരാജന്‍ സ്‌കൂളിലെ പത്തു വയസുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 മാര്‍ച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് കുട്ടിയുടെ ഉമ്മ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.
പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശിശുദിനത്തില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി പറഞ്ഞു.
