കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ നെല്ലംകുഴിയില്‍ സിജോയാണ് മരിച്ചത്. സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു.പൊലീസ് സ്റ്റേഷൻ പരിധിയില്‍ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.
സിജോയും കൂടെ ഉണ്ടായിരുന്ന ഷൈനും നായാട്ടിന് പോയതാണ്. കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധത്തില്‍ സിജോക്ക് വെടിയേല്‍ക്കുകയായിരുന്നു. ഷൈൻ പൊലീസ് പിടിയിലായിട്ടുണ്ട്. നാടന്‍തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.യുവാവിന്റെ നെഞ്ചിലാണ് വെടിയേറ്റിരുന്നത്.
സിജോയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലാണ്.സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.
