കേരളത്തില്‍ മഴ കനക്കും: വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
കനത്തമഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷ കേന്ദ്രം. തെക്കൻ കേരളത്തിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളത്.കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
17.11.2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
18.11. 2025 – മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട – യെല്ലോ അലര്‍ട്ട്
19.11.2025 – ഇടുക്കി, കോട്ടയം – യെല്ലോ അലര്‍ട്ട്
20.11.2025 – കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട – യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
