Latestകേരളം

തങ്ക അങ്കി ഘോഷയാത്ര 23ന് ആറന്മുളയില്‍ തുടങ്ങും; 26ന് ശബരിമലയിലെത്തും

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പായി ശബരിമല സന്നിധാനത്ത് തങ്ക അങ്കി എത്തിച്ചേരും. ഡിസംബര്‍ 23ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്കഅങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്കഅങ്കി. ഡിസംബര്‍ 23 രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നാല് ദിവസത്തെ യാത്രയ്ക്കു ശേഷമാണ് സന്നിധാനത്ത് എത്തിചേരുക.