ജംഗിൾ സഫാരി…ബജറ്റ് ടൂറിസം; കെ.എസ്.ആർ.ടി.സി യാത്ര
കണ്ണൂർ: ക്രിസ്തുമസ് അവധിയോട് അനുബന്ധിച്ച് കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ 28ന് വയനാട് ജംഗിൾ സഫാരി യാത്രയും കോഴിക്കോട് ചാലിയം കടലുണ്ടി യാത്രയും നടത്തുന്നു.
28ന് രാവിലെ ആറിന് പുറപ്പെട്ട് 29ന് രാവിലെ 6 മണിക്ക് തിരിച്ചെത്തും വിധത്തിലാണ് വയനാട് യാത്ര. ബാണാസുര സാഗർ ഡാം, എൻ ഊര് പൈതൃക ഗ്രാമം, കർലാട് തടാകം, ഹണി മ്യൂസിയം, ജംഗിൾ സഫാരി എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.
28ന് രാവിലെ ആറിന് മണിക്ക് പുറപ്പെട്ട് അന്നേ ദിവസം രാത്രി തിരിച്ചെത്തും വിധത്തിലാണ് കോഴിക്കോട് യാത്ര. കടലുണ്ടി പക്ഷി സങ്കേതം, ചാലിയം ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ കോഴിക്കോട് പാക്കേജിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495 403 062, 9745 534 123 നമ്പറുകളിൽ ബന്ധപ്പെടാം.
