Latestദേശീയം

പ്രിയങ്ക ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു

കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരനായ റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു.ദീർഘകാലത്തെ കാമുകി അവീവ ബൈഗ് ആണ് വധു.

ഡല്‍ഹി സ്വദേശിനിയാണ്.25കാരനായ റൈഹാൻ ഏഴുവർഷം മുൻപാണ് അവിവയോട് പ്രണയാഭ്യർത്ഥന നടത്തിയത്. തുടർന്ന് ഇരുകുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. റൈഹാൻ ഫോട്ടോഗ്രാഫറാണ്. പത്താം വയസുമുതലാണ് ഫോട്ടോഗ്രാഫിയില്‍ കമ്ബം തുടങ്ങിയത്.