സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനല്‍കി സർക്കാർ
സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനല്‍കി സർക്കാർ. പുതുവത്സരാഘോഷം നടക്കുന്ന ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്.ബിയർ വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക ഇളവ് നല്‍കി സർക്കാർ ഉത്തരവിറക്കി.
കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങള്‍ക്കായി ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. ബുധനാഴ്ച ഫോർട്ട് കൊച്ചി മേഖലയില്‍ പാർക്കിംഗ് അനുവദിക്കില്ല. ഏഴുമണി വരെ മാത്രമേ ഫോർട്ട് കൊച്ചിയിലേക്ക് പ്രവേശനം അനുവദിക്കൂ.
പുലർച്ചെ 3 മണി വരെ പൊതുഗതാഗതം ഉണ്ടാകും. കൊച്ചി മെട്രോ, വാട്ടർ മെട്രോ, കെഎസ്‌ആർടിസി എന്നിവ, സ്വകാര്യ ബസുകള്‍ സർവീസ് നടത്തുമെന്നും സിറ്റ് പൊലീസ് കമ്മീഷണർ അറിയിച്ചു
