‘തലപൊക്കി പൊന്ന്’; കേരളത്തില്‍ സ്വർണവിലയില്‍ വീണ്ടും വർധനവ്
കേരളത്തില്‍ സ്വർണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 392 രൂപയുടെ അധിക വർധനവാണ് ഉണ്ടായത്.അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ ആഗോള യുദ്ധസാഹചര്യങ്ങളും സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
വിപണിയിലെ പുതിയ നിരക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 14,010 രൂപയും 24 കാരറ്റ് സ്വർണം ഗ്രാമിന് 15,284 രൂപയുമാണ്. ഒരു പവൻ 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 1,22,272 രൂപ നല്‍കണം. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,463 രൂപയാണ് ഇന്നത്തെ വില.
