കേരളം

തിരുവനന്തപുരത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി

തിരുവനന്തപുരം.അമ്പൂരിയില്‍ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.മകൻ ഷൈനു തോമസ് (38) നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയില്‍ സംഘർഷം ഉണ്ടായതിന് പിന്നാലെ അരുംകൊല നടത്തുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരമെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം.