കാസര്‍ഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു
കാസര്‍ഗോഡ്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു.കാസര്‍ഗോഡ് എളേരിത്തട്ട് രാം നഗര്‍ ഉന്നതിയിലെ ശരത് – അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.തിങ്കളാഴ്ചയാണ് വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെ കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സകള്‍ നല്‍കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. നില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിന്റ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെയാടെയാണ് മരണം സംഭവിച്ചത്.
