സംശയം: തൃശൂരിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു
തൃശൂർ : തൃശൂരിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നുഅവണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോകാൻ ശ്രമിച്ച ഭർത്താവ് ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്.
രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദമ്പതികള്‍ക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മുറിക്കുള്ളില്‍ വെച്ച് ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തുഞെരിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ശിവപ്രസാദിന്റെ മാതാവിന്റെ നിലവിളി കേട്ട് അയല്‍ക്കാർ ഓടിയെത്തി ഉണ്ണിമായയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവപ്രസാദിനെ അയ്യന്തോളില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.
ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മറ്റു കാരണങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു
