ആറ്റിങ്ങലില്‍ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി, കേസെടുത്ത് പൊലീസ്
തിരുവനന്തപുരം ആറ്റിങ്ങലില്‍ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദ്ദിച്ച് യുവാവ്.അയിലം സ്വദേശി സജിക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദ്ദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ
ഇക്കാലമത്രയും യുവതിയെ ഇയാള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങള്‍. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേല്‍പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
