Latestകേരളം

കാറിടിച്ച്‌ മതില്‍ തകര്‍ന്ന് നാല് വയസുകാരി മരിച്ച സംഭവം; യുവതി അറസ്റ്റില്‍

പെരിന്തല്മണ്ണ: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ ഏറാന്തോട് വച്ച്‌ കാറിടിച്ച്‌ വീടിന്റെ മതില് തകര്ന്ന് നാല് വയസുകാരി മരിച്ച സംഭവത്തില് കാര് ഓടിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറാന്തോട് തെക്കന് ഹൗസില് ആയിഷ റഹ്നയെയാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. അങ്ങാടിപ്പുറം ഏറാന്തോട് തോട്ടുങ്ങല് ഹൗസില് സെയ്ഫുദ്ദീന്റെ മകള് ഇഫ്സ ഫാത്തിമ (നാല്) യാണ് അപകടത്തില് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. അശ്രദ്ധയോടെ വാഹനമോടിച്ച്‌ മരണത്തിന് കാരണമായതിനുള്ള വകുപ്പുകള് ചേര്ത്താണ് കേസെടുത്തിട്ടുള്ളത്. യുവതി ഡ്രൈവിംഗ് പഠിക്കുന്നതിനാല് ലൈസന്സ് ഇല്ലെന്നും ലേണേഴ്സ് ലൈസന്സ് മാത്രമാണുള്ളതെന്നും പോലീസ് പറയുന്നു. സെയ്ഫുദ്ദീന്റെ സഹോദരന്റെ മകള് പത്താം ക്ലാസില് മികച്ച വിജയം നേടിയതിന്റെ സന്തോഷത്തില് അവരുടെ വീട്ടില്വച്ച്‌ മധുരം പങ്കുവച്ച്‌ വീട്ടില് നിന്നിറങ്ങുമ്പോഴാണ് ആയിഷ റഹ്ന ഓടിച്ച കാര് നിയന്ത്രണംവിട്ട് മതിലും ഗേറ്റും ഇടിച്ച്‌ തകര്ത്തത്. കുട്ടി ഇതിനിടയില്പ്പെടുകയായിരുന്നു.

പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.