Latestകേരളം

കോട്ടയത്ത് ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം

കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഫാക്ടറി കോംപ്ലക്‌സിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളില്‍ മൂന്നെണ്ണം പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.

എളുപ്പത്തില്‍ തീ പിടിക്കുന്ന ടിഷ്യൂ പേപ്പറുകള്‍ കെട്ടിടങ്ങളില്‍ ഉടനീളം സൂക്ഷിച്ചിരുന്നതിനാല്‍ നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു. ഞായറാഴ്ച അവധി ദിനമായതിനാല്‍ ഫാക്ടറിക്കുള്ളില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അഗ്‌നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളായി തീ അണച്ചു. കെട്ടിടങ്ങളുടെ മുന്‍വാതിലുകളും ഷട്ടറുകളും പൂട്ടിയിരുന്നതിനാല്‍ ഉള്ളിലേക്ക് കടന്ന് തീ അണയ്ക്കുന്നത് അഗ്നിരക്ഷാസേനയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി. ചക്കരക്കൽ വാർത്ത. തുടര്‍ന്ന് ജെസിബിയും മറ്റ് സജ്ജീകരണങ്ങളും ഉപയോഗിച്ച് ഗ്രില്ലുകളും കോണ്‍ക്രീറ്റ് ഭാഗങ്ങളും തകര്‍ത്താണ് സേനാംഗങ്ങള്‍ അകത്തുകടന്നത്.

കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപപ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്