കോഴിക്കോട്-കല്‍പ്പറ്റ ദേശീയപാതയില്‍ കര്‍ശന ഗതാഗത നിയന്ത്രണം
വയനാട് കള്ളാടി മണ്ണിടിച്ചല്‍ ഉണ്ടായ ദുരന്തമുഖത്തേക്ക് രക്ഷാസേനയ്ക്കും ആംബുലൻസുകള്‍ക്കും അതിവേഗം എത്തിച്ചേരുന്നതിനായി കോഴിക്കോട് മുതല്‍ കല്പറ്റ വരെയുള്ള ദേശീയപാതയില്‍ അടിയന്തര ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കർശനമായി പാലിക്കേണ്ടതാണ്:
വഴിമാറി നല്‍കുക: ആംബുലൻസുകള്‍ക്കും മറ്റ് അടിയന്തര സേനാ വാഹനങ്ങള്‍ക്കും തടസ്സമില്ലാതെ കടന്നുപോകാൻ റോഡില്‍ പൂർണ്ണമായും വഴിയൊരുക്കുക.
യാത്രകള്‍ ഒഴിവാക്കുക: താമരശ്ശേരി ചുരത്തില്‍ യാതൊരുവിധത്തിലുള്ള ഗതാഗതക്കുരുക്കും ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കുക. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിലവില്‍ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.അതീവ ജാഗ്രത: ഈ റൂട്ടിലുള്ളവരും യാത്ര പ്ലാൻ ചെയ്തവരും അതീവ ജാഗ്രത പുലർത്തുകയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കുകയും ചെയ്യുക.
അതേസമയം, കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതല്‍ കനത്ത മഴയാണ് പെയ്തത്.
അല്‍പ്പ സമയം മുമ്പാണ് പ്രദേശത്ത് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതില്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.
