Latestകേരളം

മാര്‍ക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

മലപ്പുറം: പരീക്ഷയില്‍ മാർക്ക് കുറഞ്ഞുപോയതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്ന് പതിനെട്ടുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി.നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് സ്വന്തം വീട്ടുപൂറിയില്‍ ജീവനൊടുക്കിയത്. മഞ്ചേരി ഗവണ്‍മെന്റ് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു ദീപക്.

ചൊവ്വാഴ്ച രാവിലെയോടെയാണ് ദീപക്കിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയായിട്ടും ദീപക് മുറിയില്‍നിന്ന് പുറത്തേക്ക് വന്നിരുന്നില്ല. തുടർന്ന് വീട്ടുകാർ റൂമില്‍ നോക്കിയപ്പോഴാണ് ദീപക് ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പൊലീസ് സംഭവത്തില്‍ കേസെടുത്ത് തുടർനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.