Latestകേരളം

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. 

വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മിക്കുന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. തുരങ്കപാത നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.