Latestകണ്ണൂര്‍

ആറളം ഫാമിൽ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

ഇരിട്ടി : രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും ഇരിട്ടിയുടെ മലയോര മേഖലകളിൽ വൻ നാശനഷ്ടം. ആറളം ഫാം പുനരധിവാസ മേഖലയിൽ റോഡിനു കുറുകേ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീരാജ് പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവേ മരം വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. ബാവലി, ബാരാപോൾ പുഴകളിൽ നീരൊഴുക്ക് കൂടുകയും ജലവിതാനം ഉയരുകയും ചെയ്തതോടെ പഴശ്ശി പദ്ധതിയുടെ പകുതിയോളം ഷട്ടറുകൾ തുറന്നു.
ആറളം പുനരധിവാസ മേഖലയിൽ ഒൻപതാം ബ്ലോക്കിൽ കല്ലുവെട്ടാംകുഴി ഭാഗത്ത് മെയിൻ റോഡിലേക്ക് കൂറ്റൻ പ്ലാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.