Latestകണ്ണൂര്‍

കണ്ണാടിപ്പറമ്പ് അമ്പലക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ : മയ്യിൽ കണ്ണാടിപ്പറമ്പിലെ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു. നാറാത്ത് വാചാപുറം സ്വദേശി അജ്മൽ (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം.

നീന്തൽ അറിയാത്ത അജ്മൽ അബദ്ധത്തിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടൻ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കമ്പിൽ ‘അമീന കൂൾഹോം’ ഉടമ മുഹമ്മദ് കുഞ്ഞിയുടെയും അസ്മ ബീവിയുടെയും മകനാണ് അജ്മൽ. സഹോദരങ്ങൾ: അഫ്സൽ, അമീന (ഇരുവരും വിദ്യാർഥികൾ).

കബറടക്കം നാളെ (വ്യാഴാഴ്ച) നാറാത്ത് മന്ന കബർസ്ഥാനിൽ നടക്കും