അഖില്‍ മാരാർ ട്വന്റി 20 പാർട്ടി വിട്ടു
അഖില്‍ മാരാർ ട്വന്റി 20 പാർട്ടി വിട്ടു.സാബു എം. ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ട്വന്റി20 വിട്ടത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. പാർട്ടിയില്‍ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അഖില്‍ മാരാർ പറഞ്ഞു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിലെ സീറ്റ് ഉറപ്പുനല്‍കിയായിരുന്നു തന്നെ ട്വന്റി20യില്‍ എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു. സ്ഥാപകൻ സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് ട്വന്റി20യെന്നും അഖില്‍ മാരാർ വിമർശിച്ചു.
