Latestദേശീയം

തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർത്ഥി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർത്ഥിയുമായി ക്ലാസ്സിൽ വെച്ച് അധ്യാപിക ഇയാളെ താരതമ്യം ചെയ്യുകയും, ഇതിനെ വിദ്യാർത്ഥി ചോദ്യം ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.