വിഷൻ പ്ലസ് എൻട്രൻസ് പരിശീലനം
കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന, അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ /എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് ഒരു വർഷം പരമാവധി 54000 രൂപ വരെ അനുവദിക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് പ്ലസ് ടു/വി.എച്ച്.എസ്.സി പരീക്ഷയിൽ ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് വാങ്ങി ജയിച്ചിട്ടുള്ളതും സിബിഎസ്ഇ, ഐസിഎസ്ഇ ൽ എ2, എ ഗ്രേഡുകൾ നേടിയതോ ആയ ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (കുടുംബ വരുമാനം ആറ് ലക്ഷത്തിൽ താഴെ), പ്ലസ് ടു മാർക്ക് ലിസ്റ്റ്, പരിശീലനത്തിന് ചേർന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീതി, പഞ്ചായത്ത്/ ബ്ലോക്കിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപ്രതം, ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നി രേഖകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.
അപേക്ഷ നൽകുന്നതിനുള്ള അവസാന തീയ്യതി സെപ്തംബർ 30.
