മുത്തങ്ങ ഭൂസമര കേസ്: കോണ്‍സ്റ്റബിള്‍ വിനോദ് കൊലപാതകത്തില്‍ വിധി ഇന്ന്
മുത്തങ്ങ ഭൂസമരത്തിനിടെ കെഎപി കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിക്കും.
സംഭവം നടന്ന് 23 വര്‍ഷത്തിനുശേഷമാണ് കേസില്‍ അന്തിമ വിധി വരുന്നത്. ജഡ്ജി ഇ. അയൂബ്ഖാനാണ് വിധി പറയുക.
2003 ഫെബ്രുവരി 19നാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന ഭൂസമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ടത്.
പൊലീസ് വെടിവയ്പില്‍ ആദിവാസി യുവാവ് ജോഗിയും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. സമരക്കാരുടെ കുടിലുകള്‍ക്ക് പൊലീസ് തീയിടുകയും ചെയ്തു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 53 ആദിവാസികളാണ് പ്രതികള്‍
