Latestകേരളം

അമ്മത്തൊട്ടിലിൽ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് എത്തി

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയതോടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി. ശനിയാഴ്ചയാണ് കുഞ്ഞിനെ ലഭിച്ചത്. അലാം മുഴങ്ങിയതോടെ ആശുപത്രി ജീവനക്കാർ കുഞ്ഞിനെ ഏറ്റെടുത്ത് പരിചരണത്തിനായി മാറ്റി. ആയിരാമത്തെ കുഞ്ഞിന് ‘സഹസ്ര എന്ന് പേരിട്ടതിന് പിന്നാലെ 1001-ാമത്തെ കുഞ്ഞിന് ‘സഹസ്രിക’ എന്ന പേരും നൽകി.