ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസുകാരി അണുബാധയെ തുടര്‍ന്ന് മരിച്ചു
എറണാകുളം. ചൂടുവെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു.കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്ത് വീട്ടില്‍ ലിജു-എല്‍ബി ദമ്പതികളുടെ മകള്‍ ബില്‍ഗ മറിയം ലിജു ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ഒരാഴ്ച മുൻപാണ് അപകടമുണ്ടായത്.
കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റില്‍ ചൂടുവെള്ളം വെച്ചിരുന്നു. ഈ സമയം അമ്മ മാറി നിന്നപ്പോള്‍ കുട്ടി ബക്കറ്റില്‍ പിടിച്ചതോടെ അത് അബദ്ധത്തില്‍ മറിയുകയായിരുന്നു. ചൂടുവെള്ളം ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റു.പൊള്ളലേറ്റ കുട്ടി ഉടൻ ചികിത്സ തേടി. പ്രാഥമിക ചികിത്സ കഴിഞ്ഞെങ്കിലും പിന്നീട് ശരീരത്തില്‍ അണുബാധ ഉണ്ടായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ബില്‍ഗ മറിയം മരണത്തിന് കീഴടങ്ങിയത്. സഹോദരൻ: യാസിൻ.
